Sorry, you need to enable JavaScript to visit this website.

ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളുടെ നിര്‍മാണത്തില്‍ ഇന്ത്യ-സൗദി സഹകരണം

റിയാദ് - ഡിജിറ്റൈസേഷന്‍, ഇലക്‌ട്രോണിക് മാനുഫാക്ചറിംഗ് മേഖലയില്‍ പരസ്പര സഹകരണത്തിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇന്ത്യയുമായുള്ള സഹകരണം പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
സൗദിയിലെ കമ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ച് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി അന്തിമ പകര്‍പ്പ് മന്ത്രിസഭക്ക് സമര്‍പ്പിക്കാന്‍ കമ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രിയെയാണ് മന്ത്രിസഭ ചുമതലപ്പെടുത്തിയത്.
കുറ്റവാളികളുടെ പരസ്പര കൈമാറ്റത്തിന് സൗദി അറേബ്യയും മറ്റു രാജ്യങ്ങളും തമ്മിലുണ്ടാക്കുന്ന കരാറിന്റെ മാതൃകക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കുറ്റവാളികളുടെ പരസ്പര കൈമാറ്റത്തിന് മറ്റു രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി കരാറുകള്‍ ഒപ്പുവെക്കാന്‍ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ നിയമത്തിലെ ഏതാനും വകുപ്പുകള്‍ മന്ത്രിസഭ ഭേദഗതി ചെയ്തിട്ടുമുണ്ട്.

 

Latest News