സ്‌കൂട്ടര്‍ ജീപ്പിനു പിന്നില്‍ ഇടിച്ച് മകന്റെ കണ്‍മുന്നില്‍ അമ്മ മരിച്ചു

കോട്ടയം- സ്‌കൂട്ടര്‍ ജീപ്പിനു പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ സ്ത്രീ മരിച്ചു.  അരുണാപുരം ചേലമറ്റം പോളിന്റെ ഭാര്യ ജെസി (57)യാണ് മരിച്ചത്.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകന്‍ ജസ്റ്റിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു. ഏറ്റുമാനൂര്‍  പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മുത്തോലി ആണ്ടൂര്‍ക്കവലയിലായിരുന്നു അപകടം. കിടങ്ങൂര്‍ പോലീസ് കേസ് എടുത്തു.

 

Latest News