വാഹനാപകടത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷക്ക് പരിക്ക്

തൃശൂര്‍- വാഹനാപകടത്തില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  തുറവന്‍കാട് സ്വദേശി കൊച്ചുകുളം വീട്ടില്‍ ഷീല ജയരാജ് (50) മരിച്ചു. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം. ഷീല ജയരാജിന് ഒപ്പമുണ്ടായിരുന്ന പഞ്ചായത്തിലെ തന്നെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതി ഗോപിക്ക് ഗുരുതരമായി പരിക്കേറ്റു.

ആനന്ദപുരത്തുള്ള ആയുര്‍വേദ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇരുവരം. ഇവര്‍ സഞ്ചരിച്ച സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകട മുണ്ടായത്. അപടത്തില്‍പ്പെട്ട് തെറിച്ച് വീണ ഷീലയുടെ ശരിരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ രതി ഗോപിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിമൂന്നാം വാര്‍ഡില്‍ സിപിഐ പ്രതിനിധിയായി മത്സരിച്ച് വിജയിച്ച ഷീല പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു. ജയേഷ്, രാജേഷ് എന്നിവര്‍ മക്കളാണ്.

 

Latest News