പോക്‌സോ കേസ് പ്രതി വിമാനതാവളത്തിൽ പിടിയിൽ

പത്തനംതിട്ട- 17 കാരിയെ പീഡിപ്പിച്ച കേസിൽ പോലീസ് തെരയുന്ന പ്രതി ആറു വർഷത്തിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായി. അടൂർ പോലീസ് 2015 ൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തണ്ണിത്തോട് തേക്കുതോട് സ്വദേശി സെൽവകുമാറാ (32) ണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുറ്റകൃത്യത്തിനു ശേഷം വിദേശത്തേക്ക് കടന്നു. 2016 ഒക്ടോബറിൽ ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ ഇയാൾ എത്തിയപ്പോൾ അറസ്റ്റ് ചെയ്തത്. 

Latest News