Sorry, you need to enable JavaScript to visit this website.

പറഞ്ഞറിയിക്കാനാകാത്ത സന്തോഷം, കുഞ്ഞിനെ കണ്ട് അനുപമ

തിരുവനന്തപുരം- പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നും ഒന്നും പറയാൻ പറ്റുന്നില്ലെന്നും അനുപമ. പാളയത്തെ നിർമല ശിശുഭവനിലെത്തി കുഞ്ഞിനെ സന്ദർശിച്ച അനുപമ സന്തോഷം വെളിപ്പെടുത്തി. ഡി.എൻ.എ പരിശോധനയിൽ കുഞ്ഞ് അനുപമയുടേത് തന്നെയാണ് തെളിഞ്ഞിരുന്നു. പിന്നീടാണ് അനുപമ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടത്. ശിശുഭവനിലേക്ക് ചെല്ലാൻ അനുപമയോട് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞിനെ ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതുവരെയുണ്ടായ കാലതാമസം ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുപമ വ്യക്തമാക്കി.
 

Latest News