ഹൈദരാബാദ്- അച്ഛന്‍ ഓടിച്ച കാറിന്റെ ചക്രങ്ങള്‍ക്കടിയില്‍പെട്ട് നാലു വയസ്സുകാരനായ മകന് ദാരുണാന്ത്യം.
ഹൈദരാബാദിലെ എല്‍.ബി നഗറിലാണ് സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരന്‍ സാത്വിക് ആണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൂടിയായ അച്ഛന്‍ ലക്ഷ്മണാണ് കാര്‍ ഓടിച്ചിരുന്നത്.
അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ സി.സി.ടി.വി ക്യാമറയില്‍ അപകടദൃശ്യം പതിഞ്ഞു. അപ്പാര്‍ട്ട്‌മെന്റിന് പുറത്തുള്ള ലെയ്‌നില്‍ എസ്‌യുവി പാര്‍ക്ക് ചെയ്തിരിക്കുന്നതും ലക്ഷ്മണ്‍ പോയി അകത്ത് ഇരിക്കുന്നതും വീഡിയോയില്‍ കാണാം.
സെക്കന്റുകള്‍ക്ക് ശേഷം, മറ്റൊരു കുട്ടിയുമായി കളിക്കാന്‍ ഗേറ്റിന് പുറത്തേക്ക് ഓടുന്ന സാത്വിക് വാഹനം നീങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്നെ മുന്നില്‍ നില്‍ക്കുന്നതായി കാണാം.
ടയറുകള്‍ക്കടിയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ സാത്വികിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ എല്‍ബി നഗര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.






