കോവിഡ് കേസുകള്‍ വര്‍ധിച്ചു; ഇസ്രായിലില്‍ കുട്ടികള്‍ക്ക് കുത്തിവെപ്പ് തുടങ്ങി

ജറൂസലം- അടുത്തിടെ വീണ്ടും വര്‍ധിച്ച കോവിഡ് വ്യാപനം തടയാനാകുമെന്ന പ്രതീക്ഷയില്‍ ഇസ്രായിലില്‍ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ തുടങ്ങി. 5-11 പ്രായക്കാരായ കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിനാണ് നല്‍കുന്നത്.
ജൂണ്‍ മുതല്‍ പ്രത്യക്ഷപ്പെട്ട കോവിഡ് നാലാം തരംഗത്തില്‍ 11 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് കാര്യമായി രോഗബാധ കണ്ടെത്തിയിരുന്നത്. പകുതിയോളം പുതിയ കോവിഡ് കേസുകള്‍ 11 വയസ്സുമുതല്‍ താഴോട്ടുള്ള കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തെല്‍അവീസ് സ്‌ക്വയറിലാണ് തിങ്കളാഴ്ച കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് തുടങ്ങിയത്. മാതാപിതാക്കള്‍ കുട്ടുകളുമായി എത്തി വാക്‌സിനായി കാത്തുനിന്നു.
ഇന്നുമുതല്‍ കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് രാജ്യവ്യാപകമായി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

 

Latest News