പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ മുഖത്ത് കുത്തി, പ്രതി അറസ്റ്റില്‍

കല്‍പറ്റ-വയനാട്ടിലെ ലക്കിടിയില്‍ യുവാവ് വിദ്യാര്‍ഥിനിയെ കുത്തി പ്പരിക്കേല്‍പ്പിച്ചു. ലക്കിടി ഓറിയന്റല്‍ കോളേജിലെ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനിക്കാണ് കുത്തേറ്റത്. പുല്‍പള്ളി സ്വദേശനിയാണ്. ഇതുമായി ബന്ധപ്പെട്ടു പാലക്കാട് മണ്ണാര്‍ക്കാട് ശിവന്‍കുന്ന് അമ്പലക്കുളത്തില്‍ ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 ഓറിയന്റല്‍ കോളേജ് പരിസരത്തായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മുഖത്താണ് കത്തി ഉപയോഗിച്ച് കുത്തിയത്. പരിക്കേറ്റ വിദ്യാര്‍ഥിനിയെ വൈത്തിരി താലൂക്ക് ഗല.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളുണ്ടെങ്കിലും നില ഗുരുതരമല്ലെന്നാണ് വിവരം. പെണ്‍കുട്ടിയെ ആക്രമിച്ചതിനുശേഷം ദീപു കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബൈക്കിലാണ് ദീപു ലക്കിടിയിലെത്തിയത്. കൂട്ടൂകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെയാണ് വിദ്യാര്‍ഥിനിക്കുനേരേ ആക്രമണം ഉണ്ടായത്.  ദീപുവും പെണ്‍കുട്ടിയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് പോലീസിനു ലഭിച്ച സൂചന. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ദീപുവിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

 

Latest News