പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയൈ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം; കസ്റ്റഡിയില്‍

കല്‍പ്പറ്റ- പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. യുവാവിനേയും കുടെ ഉണ്ടായിരുന്ന മറ്റൊരാളേയും പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് ലക്കിടിയിലെ സ്വകാര്യ കോളെജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച വൈകുന്നേരം കൊളെജിനു സമീപത്താണ് സംഭവം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി സ്വദേശിയാണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനി. മണ്ണാര്‍ക്കാട് സ്വദേശി ദീപുവാണ് പിടിയിലായത്. സുഹൃത്തിന്റെ ബൈക്കിലെത്തിയ ദീപു പെണ്‍കുട്ടിയെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അടിവാരത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലായിരുന്നു ദീപു. ദീപുവിനേയും സുഹൃത്തിനേയും കസ്റ്റഡയിലെടുത്തു. ഫെയ്‌സ്ബുക്ക് വഴിയാണ് പെണ്‍കുട്ടിയും ദീപുവും പരിചയപ്പെട്ടതെന്നാണ് സൂചന.
 

Latest News