ബിരിയാണി സൗജന്യമായി നല്‍കിയില്ല, ഹോട്ടല്‍ മാനേജര്‍ക്ക് മര്‍ദനം

പൂനെ- സൗജന്യമായി ബിരിയാണി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ക്ക് യുവാക്കളുടെ മര്‍ദനം. ഹിംഗിനെ ഖുര്‍ദിലാണ്  ഹോട്ടല്‍  മാനേജരെ മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്.
വിശ്രാന്തി നഗറില്‍ ഹോട്ടല്‍ നടത്തുന്ന കോത്രൂഡ് സ്വദേശി ലക്ഷ്മണ്‍ സോനവാന്‍ നല്‍കിയ പരാതിയില്‍ പോലീസ്  എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു.
ശനിയാഴ്ച രാത്രി 11.10 നാണ് മൂന്ന് പേര്‍ ഹോട്ടലിലെത്തി സൗജന്യമായി ബിരിയാണി ആവശ്യപ്പെട്ടത്. വിസമ്മതിച്ച മാനേജര്‍ ബിരാസ്വര്‍ ദാസുമായി വഴക്കുണ്ടാക്കി.
തുടര്‍ന്ന് അക്രമികള്‍ ദാസിനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കുകയും കമ്പ്യൂട്ടറും അടുക്കള ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു.  ഹോട്ടലില്‍ നിന്ന് 940 രൂപ അപഹരിച്ചതായും പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയാണ് പരിക്കേറ്റ ദാസിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Latest News