Sorry, you need to enable JavaScript to visit this website.

വധുവിനെ തേടുന്ന പരസ്യത്തില്‍ ബ്രാ സൈസും അരക്കെട്ട് അളവും, നെറ്റിസണ്‍സ് ഇളകി

ന്യൂദല്‍ഹി- വധുവിനെ തേടുന്ന പരസ്യത്തില്‍ ബ്രാ സൈസും അരക്കട്ടിന്റെ അളവും ഉള്‍പ്പെടുത്തിയത് വിവാദമായി. ഓണ്‍ലൈനില്‍ വൈറലായ പരസ്യത്തിനെതിരെ നെറ്റിസണ്‍സ് ഇളകിയതോടെ പരസ്യം പ്രഖ്യാപിച്ച സൈറ്റ് ക്ഷമാപണം നടത്തി.  
മാട്രിമോണിയല്‍ പരസ്യങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും വധുവിനേയും വരനേയും തേടുന്നത് ഇന്ത്യയില്‍ ഇപ്പോള്‍ സാധാരണമാണ്. വധുവിന് നിശ്ചിത ഉയരമുണ്ടായിരിക്കണമെന്നും സുന്ദരിയായിരിക്കണമെന്നുമുള്ള നിബന്ധനകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും അതിരു കടന്ന നിബന്ധനകള്‍ അപൂര്‍വമാണ്. ബെറ്റര്‍ഹാഫ് എന്ന മാട്രിമോണിയല്‍ സൈറ്റിലാണ് അമ്പരപ്പിക്കുന്ന പ രസ്യം പ്രത്യക്ഷപ്പെട്ടത്. താന്‍ അന്വേഷിക്കുന്ന സ്ത്രീയുടെ കൃത്യമായ ഉയരം, ഭാരം, കാല്‍ വലിപ്പം, അരക്കെട്ടിന്റെ വലിപ്പം, ബ്രായുടെ വലിപ്പം എന്നവയാണ് ചേര്‍ത്തത്.

സൈറ്റിന്റെ ഉപാധികള്‍ ലംഘിച്ചതിന് ഉപയോക്താവിനെതിരെ നടപടി സ്വീകരിച്ചതായി വിവാദത്തിനു പിന്നാലെ സൈറ്റ് അധികൃതര്‍ അറിയിച്ചു.

 

Latest News