Sorry, you need to enable JavaScript to visit this website.

എയർ ഏഷ്യ, എയർ ഇന്ത്യ എക്‌സ്പ്രസ് ലയനം വരുന്നു

എയർ  ഏഷ്യ ഇന്ത്യയെയും എയർ ഇന്ത്യ എക്‌സ്പ്രസിനെയും ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കാൻ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു. എയർ ഇന്ത്യ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാലുടൻ  ഇതുണ്ടാകുമെന്നാണ് റിപ്പോർട്ട്. 
എയർ ഏഷ്യയും എയർ ഇന്ത്യ എക്‌സ്പ്രസും ബജറ്റ് എയർലൈനുകളാണ്. പ്രവർത്തനച്ചെലവ് കുറക്കാൻ ലയനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. തുടർന്ന് ഫുൾ സർവീസ് എയർലൈനുകളായ എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കാനുള്ള സാധ്യതകളുമുണ്ട്. എന്നാൽ വിസ്താരയുടെ 49 ശതമാനം ഓഹരി ഉടമസ്ഥതാവകാശം സിംഗപ്പൂർ എയർലൈൻസിനായതിനാൽ അവരുടെ നിലപാടനുസരിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. ടാറ്റയും മലേഷ്യൻ കമ്പനിയായ എയർ ഏഷ്യയും ഇതേ രീതിയിൽ ഓഹരി പങ്കാളിത്തത്തോടെയാണ് എയർ ഏഷ്യ ഇന്ത്യ തുടങ്ങിയതെങ്കിലും ടാറ്റക്ക് ഇപ്പോൾ 84 ശതമാനം ഓഹരിയുണ്ട്. 

Latest News