അലി പൊന്നാനിക്കും ശിഹാബ് കരുവാരകുണ്ടിനും കലാലയം പുരസ്‌കാരം

ജിദ്ദ- പ്രവാസി സാഹിത്യോത്സവിനോടനുബന്ധിച്ച് സൗദി വെസ്റ്റ് നാഷണല്‍ കലാലയം സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ കലാലയം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കഥാ പുരസ്‌കാരത്തിന് അലി പൊന്നാനിയുടെ 'നിലാവ് പെയ്യുന്നിടങ്ങള്‍' എന്ന കഥയും, കവിതാ പുരസ്‌കാരത്തിന് ശിഹാബ് കരുവാരകുണ്ടിന്റെ 'ഇടവഴികള്‍ കത്തുന്നത്' എന്ന കവിതയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പ്രവാസി സാഹിത്യോത്സവ് വേദിയിലാണ് ആര്‍.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ അംഗം ഡോ.മുഹ്‌സിന്‍ അബ്ദുല്‍ ഖാദര്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. രിസാല പത്രാധിപ സമിതി അംഗം മുഹമ്മദ് അലി കിനാലൂരിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

തീക്ഷ്ണമായ ചുറ്റുപാടുകളും, പ്രവാസത്തിന്റെ നോവും, സമകാലിക സംഭവങ്ങളുമടക്കം വിഷയീഭവിച്ച മികച്ച രചനകളാണ് മത്സരത്തിന് എത്തിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു. കലാലയം സാംസ്‌കാരിക വേദി നല്‍കുന്ന പ്രശസ്തി പത്രവും കാഷ് അവാര്‍ഡും പിന്നീട് സമ്മാനിക്കും.

 

 

Latest News