കോവിഡ് സ്ഥിരീകരിച്ചു, കമല്‍ഹാസന്‍ ചെന്നൈ ആശുപത്രിയില്‍

ചെന്നൈ- കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടന്‍ കമല്‍ഹാസനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു.എസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം താരത്തിന് നേരിയ ചുമയുണ്ടായിരുന്നു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

യു.എസില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം എനിക്ക് ചെറിയ ചുമ ഉണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ ക്വാറന്റൈനിലാണ്. പകര്‍ച്ചവ്യാധി ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് തിരിച്ചറിയേണ്ട സമയമാണിത്. ദയവായി ശ്രദ്ധിക്കുക-കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

യു.എസില്‍ നിന്ന് മടങ്ങിയെത്തിയ താരം റിയാലിറ്റി ഷോയുടെ അവതാരകനായി 'ബിഗ് ബോസ് തമിഴി'ന്റെ സെറ്റിലേക്ക് പോയിരുന്നു. അസുഖത്തിന്റെ ലക്ഷണമൊന്നും ഇല്ലാതിരുന്ന അദ്ദേഹം മത്സരാര്‍ത്ഥികളുമായി ഇടപഴകുകയും ചെയ്തിരുന്നു.  ആദ്യമായാണ് കമല്‍ഹാസന് കോവിഡ് പിടിപെടുന്നത്.

 

Latest News