Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിയമസഭാ കയ്യാങ്കളി കേസ്; പുനഃപരിശോധനാ ഹരജിയുമായി പ്രതികള്‍ ഹൈക്കോടതിയില്‍

കൊച്ചി- നിയമസഭ കയ്യാങ്കളിക്കേസിലെ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കി. വിടുതല്‍ ഹരജി തള്ളിയ കീഴ് കോടതി വിധിക്കെതിരെയാണ് പ്രതികളുടെ പുതിയ ഹരജി. മന്ത്രി ശിവന്‍ കുട്ടിക്കുപുറമെ മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരാ!യ കെ. അജിത്, സി.കെ. സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികള്‍. പുനഃപരിശോധനാ ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് തേടി.

തങ്ങള്‍ നിരപരാധികളാണെന്ന് അവകാശപ്പെടുന്ന ഹരജിയില്‍  കേസിന്റെ വിചാരണ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെടുന്നു. കയ്യാങ്കളിക്കേസ് ഡിസംബര്‍ 22ന് പരിഗണിക്കാനായി വിചാരണ കോടതി മാറ്റിയിരുന്നു. ഇതിനിടെയാണ് പുനഃപരിശോധനാ ഹരജിയുമായി പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്.

നിയമസഭ കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. കേസ് പിന്‍വലിക്കാനാകില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.

നിയമസഭ പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്നും എം.എല്‍.എമാരുടെ അവകാശം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാന്‍ മാത്രമാണെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ജനപ്രതിനിധികള്‍ക്ക് എപ്പോഴും പ്രത്യേക പരിരക്ഷ അവകാശപ്പെടാനാകില്ല. എം.എല്‍.എമാര്‍ക്ക് പ്രത്യേക പരിഗണനയില്ലെന്നും അക്രമങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാനാകില്ലെന്നും സൂപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2015ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം.

 

Latest News