കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും നവംബര്‍ 30 മുതല്‍ കാനഡയിലേക്ക് പ്രവേശനം

ഒട്ടാവ- കോവാക്‌സിന്‍, സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും ഈ മാസം 30 മുതല്‍ കാനഡയിലേക്ക് പ്രവേശനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം.

ഇതുവരെ ഫൈസര്‍, മൊഡേണ, ആസ്ട്രസെനക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് കാനഡ പ്രവേശന അനുമതി നല്‍കിയിരുന്നത്.

നിലവില്‍ വാക്‌സിനേഷനില്‍ ഇളവു നല്‍കിയ വിഭാഗക്കാര്‍ക്ക് ജനുവരി 15 മുതല്‍ പൂര്‍ണതോതിലുള്ള വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുമെന്നും കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

 

Latest News