Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമേരിക്കയില്‍ ക്രിസ്മസ് പരേഡിലേക്ക്  കാര്‍ ഇടിച്ചുകയറി നിരവധിപ്പേര്‍ കൊല്ലപ്പെട്ടു

ഷിക്കാഗോ-യുഎസില്‍ ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ചുകയറി നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ക്കടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിസ്‌കോന്‍സെനിലെ മിലുവാകീയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. അമിതവേഗത്തില്‍ വന്ന കാര്‍ കാഴ്ചക്കാരിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അപകടത്തിനിടയാക്കിയ എസ്‌യുവി കാര്‍ കസ്റ്റഡിയിലെടുത്തെന്നും പോലീസ് അറിയിച്ചു.  മരിച്ചവരുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തിവിട്ടിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.ക്രിസ്മസിനു മുന്നോടിയായി യുഎസില്‍ പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ് ക്രിസ്മഡ് പരേഡ്.
 

Latest News