Sorry, you need to enable JavaScript to visit this website.

പാലക്കാട്ട്  ആര്‍എസ്എസ് പ്രവര്‍ത്തകന്റെ  കൊലപാതകം; മൂന്നുപേര്‍ പിടിയില്‍

പാലക്കാട്-പാലക്കാട്ടെ  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി സുബൈര്‍ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈര്‍. സുബൈറിന്റെ മുറിയില്‍ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ന് വൈകീട്ടോടെ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന. കഴിഞ്ഞയാഴ്ചയാണ് ഭാര്യ അര്‍ഷികയുടെ മുന്നില്‍വച്ച് സഞ്ജിത്തിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സഞ്ജിത്തിനെ റോഡില്‍വെച്ച് വെട്ടുകയായിരുന്നു. സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കണ്ടാലറിയാവുന്ന അഞ്ചുപേരാണ് കൊലപാതകം നടത്തിയത്. കാറിലെത്തിയ സംഘം മമ്പറം പുതുഗ്രാമത്ത് വെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
 

Latest News