അഹമ്മദാബാദ്- നാടോടി ഗായികയ്ക്ക് ആരാധകരുടെ വക വേദിയില്‍ പണമഴ. പ്രമുഖ ഗുജറാത്തി ഫോക്ക് ഗായികയായ ഉര്‍വശി റദാദിയെ ആണ് ആരാധകന്‍ ബക്കറ്റില്‍ പണം കൊണ്ട് അഭിഷേകം ചെയ്യുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സ്‌റ്റേജ് പരിപാടിക്കിടെ പിന്നില്‍ നിന്നെത്തിയ ആരാധകന്‍ ബക്കറ്റില്‍ പണം കൊണ്ട് ഇട്ടത്. അതേസമയം, വീഡിയോയെക്കുറിച്ച് സമ്മിശ്രമായ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയരുന്നത്.ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ഗുജറാത്തില്‍ വച്ചാണ് നടന്നത്. ശ്രി സമസ്ത ഹീരവാദി ഗ്രൂപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ നാടോടി ഗാനം ആലപിക്കുകയായിരുന്നു യുവതി. ഈ സമയത്താണ് പിന്നീലൂടെ എത്തിയ ആള്‍ ഉര്‍വശിയുടെ തലവഴി പണം ഒഴുക്കിയത്.
ഇതെല്ലാം 500 രൂപയുടെ കറന്‍സി നോട്ടുകളായിരുന്നു എന്നാണ് റിപ്പോര്‍ട്ട് . ഈ സമയത്ത് മറ്റൊരു സംഘം സ്‌റ്റേജിന്റെ മുന്നില്‍ നിന്ന് പണം വിതറുന്നുമുണ്ടായിരുന്നു.സമ്മാനം ലഭിച്ചതിന് ശേഷവും ഉര്‍വശി തന്റെ സംഗീത പരിപാടി തുടര്‍ന്നു. അവര്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്. മൂന്ന് ലക്ഷം ആളുകളാണ് ഇതുവരെ കണ്ടത്.