വായു മലിനീകരണം കാരണം ദല്‍ഹിയില്‍ സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു

ന്യൂദല്‍ഹി- ദല്‍ഹിയിലെ രൂക്ഷമായ വായു മലിനീകരണം കാരണം സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചതായി ദല്‍ഹി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, എന്‍ഡിഎംസി, എംസിഡി, ദല്‍ഹ കന്റോണ്‍മെന്റ് ബോര്‍ഡ് സ്‌കൂളുകളും അടച്ചിടും. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിന്റെ ഉത്തരവുകള്‍ പ്രകാരമെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്ന തീയതി തീരുമാനിക്കൂ. നേരത്തെ ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഓണ്‍ലൈന്‍ ക്ലാസുകളും ബോര്‍ഡ് പരീക്ഷകളും പതിവു പോലെ തുടരും.
 

Latest News