ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിശ്വസിക്കാൻ രാജ്യത്തെ ജനങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ലെന്നും അതാണ് സമരം അവസാനിപ്പിക്കാത്തതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൊള്ളവാക്കുകളിൽനിന്ന് ഏറെ അനുഭവിച്ചിട്ടുള്ള ജനങ്ങൾ പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ തയ്യാറായിട്ടില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
പാർലമെന്റിൽ നിയമങ്ങൾ പാസാക്കി കർഷക ബിൽ പൂർണമായും ഇല്ലാതാക്കുന്നത് വരെ സമരം തുടരുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.






