ഫാത്തിമ തഹ്ലിയക്ക് വിലക്കോ, പി.എം.എ സലാമിന്റെ മറുപടി

കോഴിക്കോട്- എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയക്ക് സ്വീകരണം നൽകരുതെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി. പാർട്ടിക്ക് ഇത്തരം വിലക്ക് നൽകി ശീലമില്ലെന്നും അടിസ്ഥാനരഹിതമായ കാര്യമാണ് വാർത്തയിൽ ഉള്ളതെന്നും പി.എം.എ സലാം മലയാളം ന്യൂസിനോട് വ്യക്തമാക്കി. യു.എ.ഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന ഫാത്തിമ തഹ്ലിയക്ക് കെ.എം.സി.സി നൽകുന്ന സ്വീകരണം അവസാനിപ്പിക്കണമെന്ന് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു എന്നായിരുന്നു വാർത്ത.
 

Latest News