Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈംഗിക അതിക്രമങ്ങൾക്ക്  ഇരയാകുന്നതേറെയും ആൺകുട്ടികൾ

മലപ്പുറം- ജില്ലയിൽ പെൺകുട്ടികളേക്കാൾ കൂടുതൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളാകുന്നത് ആൺകുട്ടികളാണെന്ന് പോക്‌സോ നിയമത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ വിദഗ്്ധർ അഭിപ്രായപ്പെട്ടു. കുട്ടികൾ അനാവശ്യ പ്രശ്‌നങ്ങളിൽ ചെന്നുപെടാതിരിക്കാൻ രക്ഷിതാക്കൾ കുട്ടികളുമായി മികച്ച സൗഹൃദ ബന്ധം പുലർത്തണമെന്ന് സെമിനാറിൽ വിഷയാവതരണം നടത്തിയ സാമൂഹിക പ്രവർത്തകയും മഞ്ചേരി മെഡിക്കൽ കോേളജിലെ ഡോക്ടറുമായ പി.സജിനി പറഞ്ഞു. 
2016 മുതൽ 17 വരെയുള്ള കാലയളവിലെ കണക്ക് പ്രകാരം അതിക്രമക്കേസുകളുടെ നിരക്കിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായെന്ന് ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ കെ.വി.സുഭാഷ് പറഞ്ഞു. ജില്ലയിൽ അതിക്രമത്തിനിരയായ കുട്ടികളുടെ എണ്ണം 2016 ൽ 130 ആയിരുന്നെങ്കിൽ 2017 ൽ 188 ആയി വർധിച്ചു. 2016 ൽ 120 കുട്ടികൾക്കെതിരെ ജില്ലയിൽ അതിക്രമങ്ങളുണ്ടായപ്പോൾ 2017 കേസ് നിരക്ക് 187 എന്ന നിലയിൽ ഉയർന്നു. ജില്ലയിൽ അനാഥരാക്കപ്പെട്ട കുട്ടികളുടെ എണ്ണം 2016 ൽ 256 ആയിരുന്നു. എന്നാൽ 2017 ൽ 402 കുട്ടികളാണ് ജില്ലയിൽ ആരോരുമില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെട്ടത്. ഈ സാഹചര്യത്തിൽ 'കുട്ടികളോടുള്ള നമ്മുടെ ഉത്തരവാദിത്തം' എന്ന പേരിൽ സാമൂഹിക നീതി വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് മാർഗനിർദേശം നൽകാനും തെറ്റുതിരുത്തി നേർവഴി നടത്താനുമായി 21 സ്‌കൂളുകളിൽ സൗകര്യമൊരുക്കി. ജില്ലയിലെ 56 സ്‌കൂളുകളിൽ കൗൺസിലർമാരുടെ സേവനവും ഉറപ്പാക്കിയതായി സാമൂഹിക നീതി വകുപ്പ് ഓഫീസർ അറിയിച്ചു. അതിക്രമങ്ങൾക്കിരയാകുന്നവരിൽ 67 ശതമാനം കുട്ടികളും പരിചയമുള്ളവരാലാണ് പീഡിപ്പിക്കപ്പെടുന്നതെന്നാണ് കണക്ക്. അപരിചിതരാൽ 23 ശതമാനം കുട്ടികളാണ് ഇരകളായത്. അതിക്രമങ്ങളിൽ 40 ശതമാനവും കുട്ടികളുടെ വീട്ടിൽ നിന്നു തന്നെയാണുണ്ടായത്. പൊതുസ്ഥലങ്ങളിൽ വെച്ച് 19 ശതമാനം, കുറ്റവാളികളാൽ 12 ശതമാനം എന്നിങ്ങനെയാണ് കണക്ക്. പീഡിപ്പിക്കപ്പെടുന്ന കുട്ടികളിൽ കൂടുതൽ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളിലുള്ളവരാണെന്നും കണക്കുകൾ പറയുന്നു. എസ്.സി വിഭാഗത്തിൽ 14 ശതമാനവും എസ്.ടി വിഭാഗത്തിൽ അഞ്ച് ശതമാനവും കുട്ടികൾ പീഡനത്തിനിരയാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. 


 

Latest News