ഗവര്‍ണറുടെ ഡ്രൈവര്‍ രാജ്ഭവന്‍ ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി തേജസിനെ രാജ്ഭവന്‍ ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് തേജസിനെ തൂങ്ങിയ നിലയില്‍ കണ്ടത്. വ്യക്തിപരമായ കാരണങ്ങളാലാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി ഗവര്‍ണറുടെ ഡ്രൈവറായിരുന്നു തേജസ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചേര്‍ത്തലയിലേക്ക് കൊണ്ടു പോകും.

Latest News