തിരൂരില്‍ യാത്രക്കാരന്‍ പുകവലിച്ചു,  ട്രെയിന്‍ താനേ നിന്നു

കോഴിക്കോട്- കഴിഞ്ഞ ദിവസം  തിരൂരില്‍ വച്ചാണ് നേത്രാവതി എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കാരന്‍ പുകവലിച്ചതോടെ ട്രെയിന്‍ താനേ നിന്നുപോയത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയെങ്കിലും ട്രെയിനില്‍ തീയോ പുകയോ കണ്ടെത്തിയില്ല. യാത്രക്കാരില്‍ ആരോ പുകവലിച്ചതാവാം ട്രെയിന്‍ നിന്നതിനു കാരണമെന്നാണ് നിഗമനം.  ആധുനിക രീതിയിലുള്ള എല്‍.എച്ച്.ബി റാക്കുകളുള്ള ട്രെയിനുകളിലെ എ.സി കോച്ചുകളില്‍ തീപിടുത്തം ഉണ്ടായാല്‍ മുന്‍കരുതലിനായി ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സംവിധാനത്തിലൂടെ ട്രെയിന്‍ താനേ നില്‍ക്കും. പുകയും ചൂടും തിരിച്ചറിയുന്ന സംവിധാന കാരണമാണിത്. ട്രെയിന്‍ നിന്നതോടെ ബോഗിയിലെ സ്പീക്കറിലൂടെ അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ യാത്രക്കാരന്‍ പുകവലി നിര്‍ത്തി സ്ഥലം കാലിയാക്കി എന്നാണു സൂചന.
 

Latest News