Sorry, you need to enable JavaScript to visit this website.

ബിഎസ്എന്‍എല്‍ ആസ്തികള്‍ കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ചു

ന്യൂദല്‍ഹി- സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലിന്റേയും എംടിഎന്‍എല്ലിന്റേയും ആറ് ആസ്തികള്‍ കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ചു. നിക്ഷേപ, പൊതു ആസ്തി മാനേജ്‌മെന്റ് വകുപ്പാണ് ഈ ആസ്തികള്‍ വില്‍ക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ച് വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കിയത്. പ്രധാനമല്ലാത്ത ആസ്തികള്‍ വിറ്റ് പണമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വില്‍പ്പന. ഈ കമ്പനികളുടെ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ക്ക് 1100 കോടി രൂപയാണ് സര്‍ക്കാര്‍ കരുതല്‍ വിലയിട്ടിരിക്കുന്നത്.

Latest News