ഹൈദരാബാദ്- വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച 750 കർഷകരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം സഹായധനം നൽകാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു.
വിവാദ കർഷകദ്രോഹ നിയമങ്ങൾ റദ്ദാക്കുമെന്ന് നരേന്ദ്ര മോഡി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സർക്കാർ സഹായധനം പ്രഖ്യാപിച്ചത്.
മരിച്ച ഓരോ കർഷകന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം സഹായധനം നൽകാൻ കേന്ദ്ര മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ആവശ്യപ്പെട്ടതായി സംസ്ഥാന മന്ത്രി കെ.ടി.ആർ ട്വീറ്റ് ചെയ്തു.