Sorry, you need to enable JavaScript to visit this website.

ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തെ നിരോധിക്കാൻ ഒരുങ്ങി ബ്രിട്ടൻ

ലണ്ടൻ- ഫലസ്തീൻ ചെറുത്തുനിൽപ്  പ്രസ്ഥാനമായ ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തെ കൂടി നിരോധിക്കാനൊരുങ്ങി ബ്രിട്ടൻ. ഇതു സംബന്ധിച്ച ഉത്തരവ് യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പാർലമെന്റിൽ അവതരിപ്പിച്ചു. ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ഭീകര പ്രസ്ഥാനമാണെന്ന് ഉത്തരവിൽ പറയുന്നു. ഹമാസിന്റെ സൈനികവിഭാഗത്തെ 2001 ൽ യു.കെ നിമയവിരുദ്ധ പ്രസ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. 

ഹമാസിന് അത്യാധുനിക ആയുധങ്ങൾ ശേഖരിക്കാനും ഭീകര പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുണ്ടെന്നും ഇതിനായി പരിശീലനം നൽകാൻ ശേഷിയുണ്ടെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഉത്തരവിൽ പറയുന്നു. ഉത്തരവ് പാർലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. 

അമേരിക്കയും യൂറോപ്യൻ യൂനിയനും ഭീകര സംഘടനയെന്ന് ആരോപിച്ച് നേരത്തെ ഹമാസിനെ നിരോധിച്ചിരുന്നു.

Latest News