തിരുവനന്തപുരം- കേരളത്തിൽ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് കൂട്ടാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ഉടമകളുമായി നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ധന വില വർധിപ്പിച്ചതിനാൽ ബസ് നിരക്ക് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ വ്യക്തമാക്കി. ജനങ്ങൾക്ക് അമിത ഭാരമില്ലാതെ എങ്ങിനെ ബസ് ചാർജ് കുറക്കുമെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നു മുതലാണ് നിരക്ക് കൂട്ടുക എന്ന കാര്യം ഉടൻ തീരുമാനിക്കും. ഇക്കാര്യത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി പറഞ്ഞു.