മരുഭൂമിയിൽ കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി

അബ്ദുറഹ്‌മാൻ അൽഹാരിസി

മക്ക - ഇരുപതു ദിവസത്തിലേറെ മുമ്പ് കാണാതായ സൗദി യുവാവ് അബ്ദുറഹ്‌മാൻ ബിൻ ഹുസ്‌നി അൽഹാരിസി(51)യുടെ മൃതദേഹം മരുഭൂമിയിൽ കണ്ടെത്തി. സുരക്ഷാ വകുപ്പുകളും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തിരച്ചിലുകൾക്കൊടുവിൽ മക്ക അൽഖവാജാത്ത് റോഡിലേക്കുള്ള ദിശയിൽ മരുഭൂപാതയിലാണ് മൃതദേഹം കണ്ടെത്തിയത്. 
മരുഭൂമിയിൽ കാറിനു സമീപത്തയി മരിച്ചുകിടക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കെയാണ് യുവാവ് അന്ത്യശ്വാസം വലിച്ചതെന്ന് കൈകളിൽ തുറന്നുപിടിച്ച നിലയിൽ കണ്ടെത്തിയ മുസ്ഹഫ് വ്യക്തമാക്കുന്നു. അബ്ദുറഹ്‌മാന് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും എങ്ങോട്ടാണ് പോകുന്നതെന്ന് ആരോടും പറയാതെയാണ് ഇരുപതിലേറെ ദിവസം മുമ്പ് തായിഫിലെ വീട്ടിൽ നിന്ന് കാറെടുത്ത് പുറത്തുപോയതെന്നും സഹോദരൻ പറഞ്ഞു. 
 

Latest News