കോഴിക്കോട്- കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്ന് കോഴിക്കോട് കസബ പോലീസ് അറിയിച്ചു.
രാമനാട്ടുകര നഗരസഭ വൈസ് ചെയര്‍മാന്‍ സുരേഷ് കീച്ചമ്പ്രയുടെ മകള്‍ അലീഷയുടെ പരാതിയിലാണ് നടപടി.
ഫോട്ടോഗ്രാഫര്‍മാരായ സാജന്‍ ,ബിനു രാജ് ,വിധുരാജ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ സുരേഷിനെതിരെ കെ.പി.സി.സി നടപടിയെടുത്തിരുന്നു.
കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മുന്‍ ഡിസിസി പ്രസിഡന്റ് യു.രാജീവിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാരോപിച്ചായിരുന്നു മര്‍ദനം.