സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ മികച്ച ഏകപോനം അനിവാര്യം- അമിത് ഷാ

ലഖ്‌നൗ- സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റ് ആക്രമണങ്ങള്‍, സൈബര്‍ കുറ്റങ്ങള്‍  തുടങ്ങിയ കാര്യങ്ങളില്‍ കൂടുതുല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഡി.ജി.പി, ഐജി മാരുടെ 56ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് സമയത്ത് സുരക്ഷാ സേന വഹിച്ച പങ്കിനെയും നടത്തിയ ത്യാഗങ്ങളെയും ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.  തീരദേശ സുരക്ഷ, തീവ്രവാദം, മയക്കു മരുന്ന് കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍, അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന്  അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഉണര്‍ത്തി.

 

Latest News