ചെങ്ങന്നൂര്‍- വിദേശത്തു നിന്നെത്തിയ മകനെ കൂട്ടിക്കൊണ്ടുവരാന്‍ എയര്‍പോര്‍ട്ടിലേക്കു പോയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. കാര്‍ െ്രെഡവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ആലാ കോടുകുളഞ്ഞി മാളിയേക്കല്‍ കെ.എ. എബ്രഹാം(70) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാര്‍ െ്രെഡവര്‍ കോടുകുളഞ്ഞി വടക്കേ ചരുവില്‍ വിശാഖ് (29 ) ചികിത്സയിലാണ്.
എം.സി. റോഡില്‍ ചടയമംഗലം കുരിയോട് ഭാഗത്തു വച്ചാണ് അപകടം. ഏബ്രഹാം സഞ്ചരിച്ച കാറും എതിരെ വന്ന പാല്‍ വിതരണ വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു .
ചടയമംഗലം പോലിസ് എത്തി ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏബ്രഹാമിനെ രക്ഷിക്കാനായില്ല.
കുവൈത്തില്‍നിന്ന് അവധിയില്‍ എത്തിയ മകന്‍ റോണി ( റോണി ഏബ്രഹാം 44) യെ കൂട്ടിക്കൊണ്ടുവരുന്നതിന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു ഏബ്രഹാം.
പരേതന്‍ പുന്തല കണിയാംപറമ്പ് കുടുംബാംഗമാണ്. നാഗപ്പുര്‍ മിനറല്‍ എക്‌സ്പ്ലറേഷനില്‍ റിട്ട: ജീവനക്കാരനാണ്.
ഭാര്യ : മോളി ഏബ്രഹാം. മറ്റു മക്കള്‍ : അമ്പിളി , ആശ (സൗദി) . മരുമക്കള്‍ : ബിജി , ഷിബു ഇടനാട്, ഷിബു ഇലവുംതിട്ട






