നിര്‍ത്തിയിട്ട കാര്‍ പിറകോട്ട് നീങ്ങി ഓട്ടോയിലിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

മലപ്പുറം- നിര്‍ത്തിയിട്ട കാര്‍ പിറകോട്ട് നീങ്ങി റോഡിലേക്കിറങ്ങി ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. ഓട്ടോ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വണ്ടൂര്‍ നടുവത്താണ് സംഭവം.

റോഡരികിലെ കെട്ടിടത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറാണ് പിറകോട്ട് നീങ്ങി റോഡിലെത്തിയത്. പ്രധാനറോഡിലൂടെ വരികയായിരുന്ന ഓട്ടോയിലാണ് ഇടിച്ചത്.  നിലമ്പൂരില്‍നിന്ന് വണ്ടൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോ.

യാത്രക്കാരായ ചന്തക്കുന്ന് സ്വദേശി കൊളപ്പുറത്ത് അബൂബക്കര്‍, മുഹമ്മദ് റിബിന്‍, സാജിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 

Latest News