വിദേശ തൊഴിലാളികളില്‍നിന്ന് പിടിച്ചുപറി; ജിദ്ദയില്‍ നാലംഗ സംഘം പിടിയില്‍

ജിദ്ദ - നാലംഗ പിടിച്ചുപറി സംഘത്തെ ജിദ്ദയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. മൂന്നു സൗദി യുവാക്കളും ഈജിപ്തുകാരനും അടങ്ങിയ സംഘമാണ് പിടിയിലായത്. കവര്‍ന്ന് കൈക്കലാക്കിയ കാറുകളില്‍ കറങ്ങി വിദേശ തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയാണ് സംഘം ചെയ്തിരുന്നത്. സംഘം കവര്‍ന്ന് കൈക്കലാക്കിയ 22 കാറുകള്‍ സുരക്ഷാ വകുപ്പുകള്‍ വീണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

 

Latest News