റിയാദ് - ദക്ഷിണ സൗദിയിലെ ജിസാനില്‍ മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജിസാന്‍ നഗരത്തില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്.
അതിനിടെ, സന്‍ആ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്ന സൈനിക ബാരക്ക് ആയി സന്‍ആ എയര്‍പോര്‍ട്ട് മാറിയിട്ടുണ്ടെന്നും സഖ്യസേന പറഞ്ഞു.