ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല; പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ചിത്രം പുറത്തുവിട്ടു

പാലക്കാട്- ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാറിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള പഴയ മാരുതി 800 കാറിന്റെ ഫോട്ടോയാണ് പുറത്ത് വിട്ടത്. കാറിന്റെ ഗ്ലാസുകളില്‍ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്.  പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ സി.സി.ടി.വിയില്‍നിന്നാണ് ലഭിച്ചത്.  

കാറിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസിനെയോ ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് എസ്.പി ആര്‍ വിശ്വനാഥ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

 

Latest News