Sorry, you need to enable JavaScript to visit this website.

സൗദി-ബഹ്‌റൈൻ യാത്ര ഇനി കൂടുതൽ എളുപ്പം

റിയാദ് - കിംഗ് ഫഹദ് കോസ്‌വേ വഴി സൗദി അറേബ്യക്കും ബഹ്‌റൈനും ഇടയിലെ യാത്രാനടപടികൾ എളുപ്പമാക്കാൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ ഹെൽത്ത് പാസ്‌പോർട്ട് ആക്ടിവേറ്റ് ചെയ്യാനും സൗദിയിലെ തവക്കൽനാ ആപ്പും ബഹ്‌റൈനിലെ മുജ്തമഅ് വാഇ ആപ്പും തമ്മിൽ സാങ്കേതിക സംയോജനം സാക്ഷാൽക്കരിക്കാനുമാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. കിംഗ് ഫഹദ് കോസ്‌വേ വഴി സ്വദേശികളുടെയും രണ്ടു രാജ്യങ്ങളും കഴിയുന്ന വിദേശികളുടെയും സഞ്ചാരം സുഗമമാക്കാനും, കൊറോണ വൈറസ് വ്യാപനം ചെറുക്കാൻ ഇരു രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നിലവിലുള്ള ആരോഗ്യ നടപടിക്രമങ്ങളും വ്യവസ്ഥകളും യാത്രക്കാർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ലക്ഷ്യമിട്ടാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ഹെൽത്ത് പാസ്‌പോർട്ട് ആക്ടിവേറ്റ് ചെയ്യുന്നതും സൗദിയിലെ തവക്കൽനാ ആപ്പും ബഹ്‌റൈനിലെ മുജ്തമഅ് വാഇ ആപ്പും തമ്മിൽ സാങ്കേതിക സംയോജനം സാക്ഷാൽക്കരിക്കുന്നതും. 
സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രസിഡന്റ് ഡോ. അബ്ദുല്ല അൽഗാംദിയും ബഹ്‌റൈൻ ഇൻഫർമേഷൻ ആന്റ് ഇ-ഗവൺമെന്റ് അതോറിറ്റി സി.ഇ.ഒ മുഹമ്മദ് അൽഖാഇദുമാണ് റിയാദിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സൗദിയിലെ ബഹ്‌റൈൻ അംബാസഡർ ശൈഖ് ഹമൂദ് ബിൻ അബ്ദുല്ല അൽഖലീഫയും ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. 

Latest News