റിയാദിൽ ഇന്ത്യക്കാർ ഉൾപ്പെട്ട കവർച്ച സംഘം അറസ്റ്റിൽ

റിയാദിൽ അറസ്റ്റിലായ 19 അംഗ കവർച്ച സംഘം.

റിയാദ് - ഇന്ത്യക്കാർ ഉൾപ്പെട്ട 19 അംഗ കവർച്ച സംഘത്തെ റിയാദിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന, ഇന്ത്യക്കാരും ബംഗ്ലാദേശുകാരും പാക്കിസ്ഥാനികളുമായ 14 പേരും നുഴഞ്ഞുകയറ്റക്കാരായ അഞ്ചു ഇന്ത്യക്കാരും ബംഗ്ലാദേശുകാരും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. 
നിർമാണത്തിലുള്ള കെട്ടിടങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും കേബിളുകളും വൈദ്യുതി ബ്രെയ്ക്കറുകളും മാൻഹോളുകളുടെ ഇരുമ്പ് മൂടികളും കവർന്ന് വിൽപന നടത്തുകയാണ് സംഘം ചെയ്തിരുന്നത്. മോഷണ വസ്തുക്കളിൽ ഒരു ഭാഗവും ഇവ സൂക്ഷിച്ച ലോറിയും പ്രതികളുടെ പക്കൽ കണ്ടെത്തി. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് പറഞ്ഞു. 
 

Latest News