Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹറമിൽ തിരക്കുള്ള സമയങ്ങൾ അറിയാം; തവക്കൽനായിൽ പുതിയ സേവനം

മക്ക - വിശുദ്ധ ഹറമിൽ കൂടുതൽ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളും സമയങ്ങളും അറിയാനും തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഉംറ കർമം നിർവഹിക്കാൻ ബുക്കിംഗ് നടത്താനും തീർഥാടകർക്ക് അവസരമൊരുക്കുന്ന പുതിയ സേവനം തവക്കൽനാ, ഇഅ്തമർനാ ആപ്പുകളിൽ ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ചു. പുതിയ സേവനം ലഭിക്കാൻ ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ആപ്പുകളിൽ ഹിജ്‌റ, ഗ്രിഗോറിയൻ കലണ്ടറുകളിൽ നാലു നിറങ്ങൾ അടയാളപ്പെടുത്തിയാണ് തിരക്കുള്ള ദിവസങ്ങളും അല്ലാത്ത ദിവസങ്ങളും വ്യക്തമാക്കുന്നത്. േ്രഗ നിറത്തിൽ അടയാളപ്പെടുത്തിയ ദിവസങ്ങളിൽ ഉംറ പെർമിറ്റ് ലഭ്യമല്ല എന്നാണ് അർഥമാക്കുന്നത്. 
പച്ച നിറത്തിൽ അടയാളപ്പെടുത്തിയ ദിവസങ്ങളിൽ തിരക്ക് കുറവാണെന്നും മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തിയ ദിവസങ്ങളിൽ ഇടത്തരം തിരക്കാണെന്നും ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയ ദിവസങ്ങളിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത് എന്നും അർഥമാക്കുന്നു. ഉംറ നിർവഹിക്കാൻ ദിവസം തെരഞ്ഞെടുത്ത ശേഷം തിരക്ക് കുറഞ്ഞ സമയവും ഇതേ പോലെ ആപ്പ് വഴി തെരഞ്ഞെടുത്ത് ഉംറ ബുക്കിംഗ് നടത്താൻ സാധിക്കും. 
അതേസമയം, ഓരോ രാജ്യങ്ങളിലേക്കും യാത്ര പോകുന്നവർക്ക് അതത് രാജ്യങ്ങൾ ബാധകമാക്കിയ ആരോഗ്യ വ്യവസ്ഥകൾ മുൻകൂട്ടി അറിയാൻ സഹായിക്കുന്ന മറ്റൊരു സേവനവും തവക്കൽനാ ആപ്പിൽ പുതുതായി ആരംഭിച്ചു. തവക്കൽനാ ആപ്പിലെ മെയിൻ പേജിൽ പ്രവേശിച്ച് 'സേവനങ്ങൾ' തെരഞ്ഞെടുത്ത് പട്ടികയിൽ നിന്ന് 'യാത്രക്കുള്ള ആരോഗ്യ വ്യവസ്ഥകൾ' എന്നത് തെരഞ്ഞെടുത്ത് യാത്രക്കാരന്റെ പൗരത്വം, യാത്ര പോകാൻ ആഗ്രഹിക്കുന്ന രാജ്യം, യാത്രാ ദിവസം, ലക്ഷ്യസ്ഥാനത്ത് എത്തുന്ന സമയം എന്നീ വിവരങ്ങൾ നൽകി 'അന്വേഷണം' എന്ന ബട്ടനിൽ ക്ലിക്ക് ചെയ്താൽ യാത്ര പോകാൻ ഉദ്ദേശിക്കുന്ന രാജ്യം ബാധകമാക്കിയ ആരോഗ്യ വ്യവസ്ഥകൾ ദൃശ്യമാകും.
 

Latest News