Sorry, you need to enable JavaScript to visit this website.

ഫറോക്ക് കോടമ്പുഴ സ്വദേശി ദമാമിൽ വാഹനാപകടത്തിൽ മരിച്ചു

ദമാം- ഇന്ന് (വ്യാഴം) രാവിലെ ദമാമിലുണ്ടായ വാഹനാപകടത്തിൽ ഫറോക്ക് കോടമ്പുഴ സ്വദേശി മരിച്ചു.  കോടമ്പുഴ ചാത്തം പറമ്പ് കുപ്പാമഠത്തിൽ  മുഹമ്മദ് കുട്ടിയുടെ മകൻ  അബൂബക്കർ സിദ്ധീഖ് (കുഞ്ഞിമോൻ ) ആണ് മരിച്ചത്. ദമാം അൽഹസ റോഡിൽ  ഉണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്.  മാതാവ്: മറിയം  ഭാര്യ : മുബീന, മക്കൾ : നാഫിഹ്,  നിഫമറിയം, നാജിഹ്, സഹോദരങ്ങൾ : കുഞ്ഞിമൊയ്തീൻ, ശരീഫ, മൈമൂനത്ത്, ഖൈറുന്നിസ, ലത്തീഫ്, സർജില. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാട്, ഫൈസൽ ഇരിക്കൂർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.

Latest News