കൊച്ചി- മുന്‍ മിസ് കേരളയടക്കം മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനത്തെ പിന്തുടര്‍ന്നതായി കണ്ടെത്തിയ ഔഡി കാറുടമ സൈജു ഒളിവില്‍ പോയി. തന്നെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതായി കാണിച്ച് ഇയാള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഒളിവില്‍ പോയത്. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
തന്റെ നിര്‍ദേശമനുസരിച്ചാണ് സൈജു മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്നതെന്നാണ് അറസ്റ്റിലായ നമ്പര്‍ 18 ഹോട്ടലുടമ മൊഴി നല്‍കിയിരുന്നു. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറയാനാണ് താന്‍ സൈജുവിനെ പറഞ്ഞുവിട്ടതെന്നും ഹോട്ടലുടമ റോയി പറയുന്നു.
അതിനിടെ, അപകടത്തില്‍ അന്വേഷണ ചുമതല ജില്ലാ െ്രെകംബ്രാഞ്ചിന് കൈമാറി. ജില്ലാ െ്രെകംബ്രാഞ്ച് മേധാവി ബിജി ജോര്‍ജ് നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. മോഡലുകളുടേത് അപകടമരണമാണെന്നും ദുരൂഹതയില്ലെന്നുമുള്ള പൊലീസ് വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണ ചുമതല െ്രെകംബ്രാഞ്ച് ഏറ്റെടുക്കുന്നത്.