Sorry, you need to enable JavaScript to visit this website.

കോഴിക്കോട് അത്തര്‍ പാക്കിംഗ്  യൂണിറ്റില്‍ തീപിടുത്തം 

കോഴിക്കോട്- വെളളിപറമ്പ് കീഴ്മാട് അത്തറ് പാക്കിംഗ് യൂണിറ്റില്‍ തീപിടുത്തം. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാക്കിംഗ് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ വീട്ടമ്മയാണ് കെട്ടിടത്തില്‍നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അഗ്‌നിശമ്‌ന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ  അഗ്‌നിശമ്‌ന സേനയെത്തി തീ അണച്ചു. അത്തറ് കുപ്പികളും ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ച നിലയിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടുത്തത്തില്‍ നിരവധി അത്തര്‍ കുപ്പികള്‍ പൊട്ടിത്തെറിച്ചു. പ്രദേശത്ത് അത്തറിന്റെ രൂക്ഷമായ ഗന്ധമാണ്.
 

Latest News