പത്തനംതിട്ട- കൂട്ടുകാരോടൊപ്പം പുഞ്ചയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തുമ്പമൺ വിജയപുരം തടത്തിൽ ടി.വി. ഷാജി- ഉഷ ദമ്പതികളുടെ മകൻ എസ്. നവനീത് (ഹരി-17) ആണ് മരിച്ചത്. തുമ്പമൺ നോർത്ത് ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. വീടിന് സമീപത്തുള്ള വിജയപുരം മാവരപുഞ്ചയിൽ മൂന്ന് കുട്ടുകാർക്ക് ഒപ്പം കുളിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു.
പത്തനംതിട്ടയിൽ നിന്നുമെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് വൈകീട്ട് ആറു മണിയോടെ മൃതദേഹം കരക്കെടുത്തത്. എസ്. പാർവതി ദേവിയാണ് സഹോദരി.






