കാറിന്റെ മുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി, നെറുകയിൽ ഉമ്മ വെച്ച് ഡ്രൈവർ

റിയാദ്- കാർ തിരിക്കുന്നതിനിടെ അബദ്ധത്തിൽ കാറിന് മുന്നിലെത്തിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിനെ ഡ്രൈവർ അഭിനന്ദിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. ഇടുങ്ങിയ തെരുവിൽനിന്ന് കാർ തിരിക്കുന്നതിനിടെ കാറിന് മുന്നിലൂടെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാറിൽനിന്ന് പുറത്തിറങ്ങിയ സ്വദേശി കുഞ്ഞിന്റെ അടുത്തെത്തി നെറുകയിൽ ചുംബിക്കുന്നതും കുട്ടിയും തിരികെ ചുംബിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. കാറിൽ ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന കുട്ടിയും പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
 

Latest News