Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇരുകിഡ്‌നികളും തകരാറിലായ മുൻ പ്രവാസിയുടെ ജീവൻ രക്ഷിക്കാൻ കൂട്ടായ്മ

ജിദ്ദ- ഇരു കിഡ്‌നികളും തകരാറിലായ മുൻ പ്രവാസിയുടെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ രംഗത്ത്. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ ചാമപ്പറമ്പിലെ കടാക്കോടൻ അയ്യൂബിന്റെ ചികിത്സക്കാണ് നാട്ടുകാർ കൂട്ടായ്മ രൂപീകരിച്ചത്. നേരത്തെ ജിദ്ദയിലും മദീനയിലും ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയ അയ്യൂബിന് കിഡ്‌നി രോഗം ബാധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുകിഡ്‌നികളും തകരാറിലായതായി കണ്ടെത്തിയത്. കിഡ്‌നി മാറ്റിവെക്കാതെ ജീവൻ നിലനിർത്തുക സാധ്യമല്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് ചികിത്സക്ക് കമ്മിറ്റി രൂപീകരിച്ചത്. ടി.വി ഇബ്രാഹീം എം.എൽ.എ മുഖ്യരക്ഷാധികാരിയും ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുല്ലക്കോയ ചെയർമാനും പി.പി ഹാഷിം കൺവീനറും ഫൈസൽ കൊല്ലോളി ട്രഷററുമായ കമ്മിറ്റിയാണ് രൂപീകരിച്ചത്. പുളിക്കൽ ഫെഡറൽ ബാങ്കിൽ 20670200008870 എന്ന നമ്പറിൽ (IFSC FDRL0002067) അക്കൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പേ നമ്പർ- 9544551824.(അസ്ലം റിജു)
 

Latest News