നിർത്തിയിട്ട കാറുകളിൽ മോഷണം: റിയാദിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

മോഷണ കേസിൽ റിയാദിൽ അറസ്റ്റിലായ ഇന്ത്യൻ യുവാവ്.

റിയാദ് - നിർത്തിയിട്ട കാറുകളിൽ നിന്ന് ഉടമകളുടെ വിലപിടിച്ച വസ്തുക്കൾ കവരുന്നത് പതിവാക്കിയ ഇന്ത്യൻ യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. മോഷണ മുതലുകൾ പഴയ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ വിറ്റ് കാശാക്കുകയാണ് പ്രതി ചെയ്തിരുന്നത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി യുവാവിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
 

Latest News