Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എല്ലാ മന്ത്രാലയങ്ങളിലും ആര്‍.എസ്.എസുകാരെ  തിരുകിക്കയറ്റിയെന്ന് രാഹുല്‍

കലബുര്‍ഗി- ജനാധിപത്യ സ്ഥാപനങ്ങളെ ഞെരുക്കാന്‍ ആര്‍.എസ്.എസ് സ്വന്തം ആളുകളെ എല്ലാ കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും തിരികിക്കയറ്റിയിരിക്കയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. കേന്ദ്ര മന്ത്രിമാര്‍ സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ക്കുമേല്‍ ആര്‍.എസ്.എസിന്റെ പിടിവീണിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കലബുര്‍ഗിയില്‍ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. രാഹുലിന്റെ നാലു ദിവസത്തെ കര്‍ണാടക പര്യടനം ചൊവ്വാഴ്ച അവസാനിച്ചു. 
ഇന്ത്യയിലെ ഓരോ മന്ത്രാലയത്തിലും ദേശീയ തലത്തില്‍ ഒഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആയി ഒരാള്‍ വീതമുണ്ട്.  മന്ത്രിമാര്‍ ഇവരുടെ നിയന്ത്രണത്തിലാണ്- രാഹുല്‍ പറഞ്ഞു. നോട്ടു നിരോധിക്കാനുള്ള ഉപദേശം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു നല്‍കിയത് ഒരു ആര്‍.എസ്.എസ് സൈദ്ധാതികനായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. നോട്ടു നിരാധന ഉപദേശം വന്നത് റിസര്‍വ് ബാങ്കില്‍ നിന്നോ ധനമന്ത്രിയില്‍ നിന്നോ ധനമന്ത്രാലയത്തിലെ ഓഫീസര്‍മാരില്‍ നിന്നോ അല്ല. ഒരു ആര്‍.എസ്.എസ് സൈദ്ധാന്തികനില്‍ നിന്നായിരുന്നു. ഇവിടെയാണ് ഞങ്ങള്‍ക്ക് ബി.ജെ.പിയുമായി അടിസ്ഥാനപരമായി ഏറ്റുമുട്ടേണ്ടി വരുന്നത്. അവര്‍ ചെല്ലുന്ന സ്ഥാപനങ്ങളിലെല്ലാം അവരുടെ പ്രത്യയശാസ്ത്രമുള്ള ആളുകളെ തിരുകികയറ്റുകയാണ് അവരുടെ രീതി. സ്ഥാപനങ്ങളെ ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ് കോണ്‍ഗ്രസ് നയം. ബി.ജെ.പി ഇവയെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പിടിയിലാക്കുന്നു- രാഹുല്‍ പറഞ്ഞു.

Latest News