ജയ്പൂര്‍- പാദസരം കവരുന്നതിന് പാദം ഛേദിക്കപ്പെട്ട സ്ത്രീയെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ രജ്‌സമന്ദ് ജില്ലയിലാണ് സംഭവം. വെള്ളി പാദസരമാണ് 45 കാരി ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
സമാന സംഭവം ജയ്പൂര്‍ ജില്ലയിലെ ഖതേപുര ഗ്രാമത്തില്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഷ്ടാവ് കഴുത്തില്‍ നടത്തിയ ആക്രമണമാണ് സ്ത്രീയുടെ മരണത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.
പാടത്ത് ജോലി ചെയ്തിരുന്ന ഭര്‍ത്താവിന് ഭക്ഷണവുമായി പോകുമ്പോഴാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്.






