ഓണ്‍ലൈന്‍ ഗെയിം കെണി: കാണാതായ 14കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍- ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശ് (14) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ ആകാശിനെ കാണാതായത്. തിരച്ചില്‍ നടത്തിവരികയായിരുന്നു. ബന്ധുക്കള്‍ പോലീസിലും പരാതിപ്പെട്ടിരുന്നു. പോലീസ് അന്വേഷണത്തിനിടെ ബുധനാഴ്ച രാവിലെ ആകാശിന്റെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തി. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ച് ആകാശിന് വലിയ തുക നഷ്ടമായിരുന്നു. ഈ മനോവിഷമത്തിലായിരുന്നു കുട്ടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
 

Latest News